Channel 17

live

channel17 live

ഓണ വിഭവങ്ങളുമായി വെള്ളാങ്ങല്ലൂരില്‍ ഓണോത്സവിന് തുടക്കം

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാതല ഓണച്ചന്തയും മെഗാ ഓണാഘോഷവുമായ ഓണോത്സവ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാതല ഓണച്ചന്തയും മെഗാ ഓണാഘോഷവുമായ ഓണോത്സവ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അദ്ധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീതാഞ്ജലി ബിജു സ്വാഗതം ആശംസിച്ചു.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ മിനി സുരേഷ്, മാസ്റ്റേഴ്‌സ് മീറ്റ് ഷോട്ട്പുട്ട് ജേതാവ് ചന്ദ്ര സുരേന്ദ്രന്‍, കലാഭവന്‍ ജോഷി, സ്മാര്‍ട്ട് അംഗന്‍വാടി നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍ ബഷീര്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട നല്‍കി ആദരിച്ചു.

ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ പ്രസന്ന അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്‌ന റിജാസ്, സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു ബാബു, വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് അക്കൗണ്ടന്റ് ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ബാലസഭാ കുട്ടികളും അയല്‍ക്കൂ ട്ടാംഗങ്ങളും ചേര്‍ന്നവതരിപ്പിച്ച കൈകൊട്ടിക്കളി അരങ്ങേറി. വില്‍പന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും കലാ പരിപാടികളുമായിനടക്കുന്ന ഓണച്ചന്തയും മെഗാ ഓണാഘോഷവും 28ന് സമാപിക്കും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!