കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പോട്ട മോസ്കോ സ്വദേശി കുറ്റിലാംകൂട്ടം വീട്ടിൽ സനൽ (34 വയസ്സ് ) അറസ്റ്റിലായി.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചാലക്കുടി , മോസ്കോ നഗർ , പനമ്പിള്ളി കോളേജ് എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് സനലിനെ അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളത്.
കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചാലക്കുടി DySP . കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് സനൽ നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് ചാലക്കുടി SHO സജീവ് എം കെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. സ്പെഷല്‍ ബ്രാഞ്ച് സബ്ബ് ഇന്‍സ്പെക്ടര്‍ മുരുകേഷ് കടവത്ത്, ചാലക്കുടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർമാരായ രതീഷ്, സുരേഷ് കുമാര്‍ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
സനലിന് ചാലക്കുടി പോലിസ് സ്റ്റേഷനിൽ 2014, 2019 വർഷങ്ങളിൽ ഓരോ അടിപിടി കേസും 2024 ൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസും മാള പോലിസ് സ്റ്റേഷനിൽ 2023 ൽ ഒരു വധ ശ്രമ കേസും കൊടകര പോലിസ് സ്റ്റേഷനിൽ 2024 ൽ ഒരു അടിപിടികേസും അടക്കം 12 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 61 ഗുണ്ടകളെ കാപ്പ ചുമത്തി. 30 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 31 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.