കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുനെയാണ് (28 വയസ്സ്) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. അര്‍ജ്ജുന് മതിലകം പോലീസ് സ്റ്റേഷനിൽ 2017, 2018 വർഷങ്ങളിൽ ഓരോ വധശ്രമക്കേസ്സുും 2015,2016,2017 വർഷങ്ങളിൽ ഓരോ അടിപിടി കേസും , 2018 ൽ ഒരു മോഷണ കേസും കൈപമംഗലം പോലീസ് സ്റ്റേഷനിൽ 2022, 2025 വർഷങ്ങളിൽ ഓരോ വധശ്രമകേസും അടക്കം 12 ഓളം ക്രിമിനല്‍ കേസ്സുുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് അർജ്ജുനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
കൈപമംഗലം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിജു, പ്രിയ, പ്രവീണ്‍ ഭാസ്ക്കര്‍, എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 60 ഗുണ്ടകളെ കാപ്പ ചുമത്തി. 30 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 30 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.