Channel 17

live

channel17 live

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു


കുപ്രസിദ്ധ ഗുണ്ടകളായ 4 പേർക്കെതിരെ കാപ്പ ചുമത്തി കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചു , ഇല നിഖിലിനെ ജയിലിലാക്കുകയും, വിഷ്ണുഭരത്, അഖിൽ, ബിബീഷ് എന്നിവരെ നാടുകടത്തുകയും ചെയ്തു. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 32 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 72 ഗുണ്ടകളെ കാപ്പ ചുമത്തി. 40 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ തച്ചംപിളളി വീട്ടില്‍, ഇല നിഖില്‍ എന്നു വിളിക്കുന്ന നിഖില്‍ 36 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.ഒരു വർഷത്തെക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 02.04.2025 തിയ്യതി വൈകുന്നേരം 7.30 മണിക്ക് തൃശൂർ റവന്യൂ ജില്ലയിലെ ആളൂർ , വെള്ളാഞ്ചിറയിലെ നിഖിലിന്റെ ഭാര്യവീടായ തറയിൽ വീട്ടിൽ ജയൻ 59 വയസ്സ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി വീടിൻെറ മുൻവശത്തെ ഗ്രില്ലിൽ അടിച്ചും വീട്ടിലുളളവരെ അസഭ്യം പറയുകയും ജയൻെറ ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതിനു ശേഷം പിന്നീട് എറണാകുളത്തേക്ക് കടന്നു കളഞ്ഞ നിഖിലിനെ ആളൂർ പോലീസ് സംഘം പാലാരിവട്ടം വാഴക്കാലയിൽ നിന്നും പിടികൂടുകയായിരുന്നു. നിഖിലിനെ അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.

നിഖിലിന് ആളൂർ പോലീസ് സ്റ്റേഷനിൽ 2019 ൽ വ്യാജമദ്യക്കേസും, വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനുള്ള കേസും, 2022 ൽ ഒരു വധശ്രമക്കേസും, ഒരു അടിപിടിക്കേസും, 2024 ൽ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ കേസും, ചാലക്കുടി പോലീസ് സ്റ്റേഷനിൽ 2022 ൽ അടിപിടിക്കേസും, മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിൽ 2020 ൽ കാട്ടിൽ കയറി മരം മുറിച്ചതിനുള്ള ഒരു കേസും 2021 ൽ കാട്ടിൽ കയറി മരം മുറിച്ചതിനുള്ള 2 കേസുകളും തൃശൂർ, എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് & ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ൽ 2021 ൽ ഒരു ഗഞ്ചാവ് കേസും അടക്കം 10 ക്രിമിനൽ കേസുകളുണ്ട്. കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട DySP കെ. ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് നിഖിൽ നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് ആളൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ സാബു സി എസ്, ഗിരീഷ് കെ എസ്, സുരേന്ദ്രൻ പി ആർ, സിവിൽ പോലീസ് ഓഫിസർമാരായ ബിലഹരി കെ എസ്, ശ്രീജിത്ത് എസ്, ബിജുകുമാർ സി കെ, ഹരികൃഷ്ണൻ ബി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുണ്ടകളായായ ബിബീഷ്, വിഷ്ണു ഭരത്, അഖില്‍ എന്നിവരെ കാപ്പ ചുമത്തി നാടുകടത്തി. മണലൂര്‍ സ്വദേശി , ചിറമ്മല്‍ വീട്ടില്‍, ബിബീഷ് 27 വയസ്സ് എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്കാണ് നാടുകടത്തിയിട്ടുള്ളത്. ബിബീഷിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2020ൽ അടിപിടിക്കേസും, 2021 ൽ വധശ്രമക്കേസും, 2025 ൽ അടിപിടിക്കേസും, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2023 ൽ അടിപിടിക്കേസുമുണ്ട്. മണലൂര്‍, അയ്യപ്പന്‍കാവ് ദേശത്ത്, പറങ്ങനാട്ട് വീട്ടില്‍ കാട എന്നു വിളിക്കുന്ന വിഷ്ണു ഭരത്, 30 വയസ്സ് എന്നയാളെയും മണലൂര്‍ സ്വദേശി കോരാട്ട് വീട്ടില്‍, അഖില്‍ 32 വയസ്സ് എന്നയാളെയും കാപ്പ ചുമത്തി 6 മാസ കാലത്തേക്കാണ് നാടുകടത്തിയിട്ടുള്ളത്. വിഷ്ണു ഭരതിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2020 ൽ അടിപിടിക്കേസും 2021 ൽ വധശ്രമക്കേസും, 2024 ൽ മറ്റൊരു വധശ്രമക്കേസും തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2023ൽ അടിപിടിക്കേസും അടക്കം 4 ക്രമിനൽ കേസുകളുണ്ട്.അഖിലിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2021 ൽ വധശ്രമക്കേസും, 2024 ൽ വധശ്രമക്കേസും, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2024 ൽ വധശ്രമക്കേസുമുണ്ട്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ.ജി സുരേഷ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സരിൻ എ.എസ്, സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!