2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 32 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 73 ഗുണ്ടകളെ കാപ്പ ചുമത്തി. 41 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുണ്ടയായ നാട്ടിക പുതിയവീട്ടിൽ ഷാജഹാൻ 46 വയസ്സ് , എന്നയാളെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിന് ഉത്തരവായിട്ടുള്ളത്.
ഷാജഹാന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2024 ൽ 2 അടിപിടിക്കേസും, ഒരു തട്ടിപ്പ് കേസും, 2025 ൽ ഒരു അടിപിടിക്കേസുമുണ്ട്
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, സബ്ബ് ഇൻസ്പെക്ടർ ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുബി, ആഷിക് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ടയായ ഷാജഹാനെ കാപ്പ ചുമത്തി
