2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 78 ഗുണ്ടകളെ കാപ്പ ചുമത്തി. 44 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടിൽ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ (43 വയസ്സ് ) എന്നയാളെയാണ് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.
ഗോപകുമാറിന്റെ പേരിൽ പുതുക്കാട്, വരന്തരപ്പിള്ളി ,ഒല്ലൂർ ,തൃശൂർ ഈസ്റ്റ് ,ചേർപ്പ്, കൊരട്ടി തുടങ്ങിയ സ്റ്റേഷനുകളിലായി കവർച്ചക്കേസും, ചീറ്റിംഗ് കേസുകളും, ലൈംഗിക പീഡനക്കേസും, അടിപിടി കേസുകളും അടക്കം 15 ക്രമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് ഗോപകുമാറിനെ ഒരു വര്‍ഷത്തേക്ക്, കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ്, ഷെഫീക്ക്, അജിത്ത് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.