വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച് നാടുവിട്ട് ഉത്താരാഖണ്ഡിൽ നിന്ന് തൃശൂർ റൂറൽ പോലീസ് സംഘം പിടികൂടിയ കുപ്രസിദ്ധ ഗുണ്ടയായ ഷാജഹാനെയും വലപ്പാട് പോലിസ് സ്റ്റേഷനിലെ ഗുണ്ടയായ ജിത്തിനെയും കാപ്പ ചുമത്തി തടങ്കലിലാക്കി
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 42 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 109 ഗുണ്ടകളെ കാപ്പ ചുമത്തി 67 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.
കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട വലപ്പാട് വില്ലേജ്, വലപ്പാട് ബീച്ച് ദേശത്ത്, കിഴക്കന്‍ വീട്ടിൽ ജിത്തിനെ 34 വയസ്സ് ജയിലിലാക്കി. അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിൻ്റെ സംഘാംഗവുമായ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ചാഴൂര്‍ വില്ലേജ്, ചാഴൂര്‍ ദേശത്ത്, പുതിയവീട്ടില്‍ ഷജീര്‍ എന്ന് വിളിക്കുന്ന ഷാജഹാന് 31 വയസ്സ്, എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്.