Channel 17

live

channel17 live

ഓപ്പറേഷൻ ഡി ഹണ്ട്, 200 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി ഒരാൾ അറസ്റ്റിൽ

വലപ്പാട് : 2025 മേയ് 12 തിയ്യതി 14:00 മണിക്ക്, തൃപ്രയാറിലെ ഫെഡറൽ ബാങ്കിന് എതിർവശത്തുള്ള കൃഷ്ണ ടീ സ്റ്റാളിന്റെ മുൻവശത്ത് വച്ച്, പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പൊതുജനത്തിനും ശാരീരിക/മാനസികാരോഗ്യത്തിന് ഹാനികരമായതും സർക്കാർ നിയമം അനുസരിച്ച് നിരോധിച്ചതുമായ 200 പാക്കറ്റ് പുകയില ഉൽപ്പന്നം വിൽപനക്കായി കൈവശം സൂക്ഷിച്ചതിന് എരണേഴത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (57) എന്നയാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ. എബിൻ, ആന്റണി ജിംമ്പിൾ, സി പി ഒ ജെസ്.ലിൻ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!