കൊടുങ്ങല്ലൂർ : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കൊടുങ്ങല്ലൂർ പോലീസ് നടത്തിയ പരിശോധനയിൽ അഴിക്കോട് മേനോൻ ബസാർ സ്വദേശി കൊച്ചാലത്ത് വീട്ടിൽ നൌഫൽ 24 വയസ്സ്, എറിയാട് ചേരമാൻ ചൈതന്യ നഗർ സ്വദേശി അഖിൽ കൃഷ്ണ 25 വയസ്, എറിയാട് പേ ബസാർ സ്വദേശി തുണ്ടതിപ്പറമ്പിൽ വീട്ടിൽ, ഉഫ്താബ് 21 വയസ്, എറിയാട് പേ ബസാർ സ്വദേശി മടത്തിപ്പറമ്പിൽ വീട്ടിൽ, അജ്മൽ 27 വയസ്, എടവനക്കാട് കുഴിപ്പുള്ളി സ്വദേശി ചീരെപ്പറമ്പിൽ വീട്ടിൽ, മുഹ്താർ അഹമ്മെദ് 25 വയസ് എന്നിവരെ നിരോധിത രാസലഹരിയായ MDMA യും കഞ്ചാവും OCB PAPER ഉം ഉപയോഗിക്കുന്നതിനായും വിൽപനക്കായും കൈവശം വെച്ചതിനാണ് 12-05-2025 തിയ്യതി പുലർച്ചെ 03.00 മണിക്ക് എറിയാട് പേ ബസാർ എന്ന സ്ഥലത്ത് വെച്ച് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിം കെ, പ്രോബേഷണറി സബ് ഇൻസ്പെക്ടർ, വൈഷ്ണവ് രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ ഡി ഹണ്ട് : MDMA, ഗഞ്ചാവ്, റോളിംഗ് പേപ്പർ എന്നിവയുമായി 5 യുവാക്കൾ അറസ്റ്റിൽ
