ചാലക്കുടി.കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ മത്സരം സംഘടിപ്പിച്ചു.
ചാലക്കുടി.കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ മത്സരം സംഘടിപ്പിച്ചു.മത്സരം ജില്ലാ കമ്മറ്റി അംഗവും സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗവുമായ ഉഷ പരമേശ്വരന് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രമ ബാഹുലേയന് അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ബിജി സദാനന്ദന്,മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ബീന ഡേവീസ്,പ്രസിഡന്റ് ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മണ്ഡലം കമ്മറ്റി അംഗങ്ങളായ രജനി രാജന്,ഐ.സി.രാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.