ശ്രീധരൻ. വി. കെ സ്കൂൾ അങ്കണത്തിൽ നക്ഷത്ര വൃക്ഷങ്ങൾ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.
മുളം തണ്ടിൽ സംഗീതം തീർക്കുന്ന ഉണ്ണികൃഷ്ണ പാക്കനാരും വനമിത്ര പുരസ്കാര ജേതാവ് വികെ ശ്രീധരൻ മാസ്റ്ററും പങ്കെടുത്ത അഷ്ടമിച്ചിറ ഗാന്ധി സ്മാരക ലോവർ പ്രൈമറി സ്കൂളിലെ ഓസോൺ ദിനാചാരണവും മുള ദിനാചരണവും അടിപൊളിയായി . ശ്രീധരൻ. വി. കെ സ്കൂൾ അങ്കണത്തിൽ നക്ഷത്ര വൃക്ഷങ്ങൾ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.
ഉണ്ണികൃഷ്ണ പാക്കനാർ അവതരിപ്പിച്ച മുള സംഗീതവും മുള ഉപകരണങ്ങളുടെ പ്രദർശനവും നടന്നു. സ്കൂൾ അങ്കണത്തിൽ മുള തൈകൾ വച്ചുപിടിപ്പിച്ചു.
സ്കൂൾ മാനേജ്മെൻറ് പ്രതിനിധി എ. ബിനോജ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ സുരേഷ് കുമാർ ടി എസ് പിടിഎ പ്രസിഡണ്ട് ലെനിൻ ജോയ്, എം പി ടി എ പ്രസിഡൻറ് ജാസ്മിൻ ഫൈസൽ, അധ്യാപികമാരായ അനുഷ , നിമ്മി ,നോബി ഷൈലാബി എന്നിവരും മാതാപിതാക്കളും പങ്കെടുത്തു.