ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് ₹.13450000/- (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ) തട്ടിപ്പു നടത്തിയ കേസ്സിൽ തൃശൂർ മൂന്നുപീടിക സ്വദേശിയായ കാക്കശ്ശേരി വീട്ടിൽ റനീസ് 26 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി B1 Gold Stock Invester Duscussion group എന്ന Whats App ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള https://www.fyers-privilage.com എന്ന ലിങ്കും ട്രേഡിങ്ങ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചു കൊടുത്ത് ഷെയർ ട്രേഡിങ്ങ് നടത്തിച്ച് സെപ്തംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി പല തവണകളായിട്ടാണ് പരാതിക്കാരൻ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് ₹.13450000/- നിക്ഷേപിച്ചത്. ഈ പണത്തിലുൾപ്പെട്ട ₹.2220000/- (ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ) റെനീസിന്റെ അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക പിൻവലിച്ച് പ്രതികൾക്ക് നൽകി ₹.15,000/- (പതിനഞ്ചായിരം രൂപ) കമ്മീഷനായി കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജൻറായി പ്രവത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റനീസിനെ റിമാന്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി.കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി സുരേഷ്.എസ്.വൈ, സൈബർ എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ, SI ബെന്നി ജോസഫ്, GASI അനൂപ് കുമാർ, GSCPO അജിത്ത് കുമാർ, CPO അനീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാന്റിൽ
