സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ റോബിൻ ജേക്കബ് ചക്കാലക്കൽ ആണ് 800 മീറ്റർ 1500 മീറ്റർ മത്സരങ്ങളിൽ കേരളത്തിന് വേണ്ടി ട്രാക്കിൽ ഇറങ്ങിയത്.
ഓൾ ഇന്ത്യ സിവിൽ സർവീസസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരള സിവിൽ സർവീസസ് ടീമീൽ അംഗമായി മാളപ്പള്ളിപ്പുറത്തുകാരനും. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ റോബിൻ ജേക്കബ് ചക്കാലക്കൽ ആണ് 800 മീറ്റർ 1500 മീറ്റർ മത്സരങ്ങളിൽ കേരളത്തിന് വേണ്ടി ട്രാക്കിൽ ഇറങ്ങിയത്.800 മീറ്ററിൽ 5-ാം സ്ഥാനം നേടി. സെൻട്രൽ സിവിൽ സർവീസ് കൾച്ചർ& സ്പോർട്സ് ബോർഡ് ഡൽഹിയുടെ ആഭിമുഖ്യത്തിൽ പഞ്ചാബിലെ ചണ്ഡിഗഡിലായിരുന്നു മത്സരം.
മാളപള്ളിപ്പുറത്തെ പള്ളിയിൽ നിന്നും ദൂരെയുള്ള പള്ളികളിലേക്ക് ഓടി എത്തി പ്രാർത്ഥന നടത്തി മടങ്ങി വരുന്നതിലൂടെ ശ്രദ്ധ നേടിയിരുന്നു. മാസ്റ്റേഴ്സ് മീറ്റ് അടക്കം നിരവധി ദീർഘ ദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.