ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പുത്തൻചിറ യൂണിറ്റ് സമ്മേളനവും പ്രകടനവും നടന്നു.എ കെ ടി എ തൃശൂർ ജില്ലാ കമ്മിറ്റി അംഗം അനിത റോയ് ഉദ്ഘാടനംനിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സാവിത്രി മനോഹരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി ലീല ശ്രീധരൻ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി കെ കെ യൂസഫ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സിജി ഷാജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സ്മിത സുധീർ, ഗീത വിജയൻ എന്നിവർ പ്രസംഗിച്ചു.
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പുത്തൻചിറ യൂണിറ്റ് സമ്മേളനവും പ്രകടനവും നടന്നു
