ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ചാലക്കുടി മേഖലാ കമ്മിറ്റി. ചാലക്കുടിയിൽ ആഹ്ലാദപ്രകടനവും പായസവിതരണവും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്നു.മൂന്നുമാസത്തോളമായി ഗതാഗത വകുപ്പ് മന്ത്രി ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കരി നിയമങ്ങളിൽ പ്രതിഷേധിച്ചു സമര രംഗത്താണ്, സിഐടി യൂ സംസ്ഥാന നേതൃത്വവുമായി ആലോചിച്ചു സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂൺ പത്താം തീയതി തുടങ്ങി സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ധർണാ സമരം നടത്തിവരികയാണ്. 15 ദിവസം പിന്നിടുന്ന സമയത്ത് മോട്ടോർ കോൺഫെഡറേഷന്റെ സംസ്ഥാന പ്രസിഡണ്ടും എംഎൽഎയുമായ സഖാവ് കടകംപള്ളി സുരേന്ദ്രൻ അസംബ്ലിയിൽ സബ്മിഷൻ അവതരിപ്പിക്കുകയും, തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ ചർച്ചയ്ക്ക് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ, മോട്ടോർ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സഖാവ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, യൂണിയൻ ജനറൽ സെക്രട്ടറി സി ടി അനിൽ, തുടങ്ങി സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട നാല് കാര്യങ്ങളും അംഗീകരിച്ച് നൽകുകയുണ്ടായി, തുടർന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി യോഗം കൂടുകയും സമരം താൽകാലിക മായി പിൻവലിക്കുകയാണ് ഉണ്ടായത്.തുടർന്ന് ഗതാഗത വകുപ്പ് ഇന്നലെ തന്നെ അടിയന്തരമായി ജിയോ( ഓർഡർ ) ഇറക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സിഐടിയു യൂണിയന്റെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനവും, പായസം വിതരണവും നടത്തി, യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി സ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു യൂണിയൻ നേതാക്കളായ, അഖില്‍ ഇല്ലിക്കൽ, ജില്ലാ ജോയിൻ സെക്രട്ടറി സുമി പി ബി, അനന്തപത്മനാഭൻ, അരുൺ പോൾ, ക്രിമിലിൻ വീനസ്, അജിത്ത്, ജിതിൻ പി ജി എന്നിവർ നേതൃത്വം നൽകി.
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ചാലക്കുടി മേഖലാ കമ്മിറ്റി ചാലക്കുടി യിൽ ആഹ്ലാദപ്രകടനവും പായസവിതരണവും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്നു
