Channel 17

live

channel17 live

ഔട്ട് റീച്ച് പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് വിഭാഗം, ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവൻസ് വിദ്യ മന്ദിർ 10, +2 വിദ്യാർത്ഥികൾക്കായി ഔട്ട് റീച്ച് പരിപാടി സംഘടിപ്പിച്ചു. കോളേജിലെ ഫാദർ ജോസ് തെക്കൻ ഹാളിൽ രാവിലെ 9: 30 ന് ആരംഭിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ. അരുൺ ബാലകൃഷ്ണൻ “ഗോൾ സെറ്റിങ് ” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ വിദ്യാർഥികൾ കുട്ടികളുമായി സംവദിച്ചു. സൗഹൃദം, മുൻഗണന, ആത്മ വിശ്വാസം, സഹനുഭൂതി എന്നീ മൂല്യങ്ങളിലൂന്നിയ പ്രഭാഷണങ്ങൾ ഏറെ ഫലപ്രദമായെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. കോളേജിലെ പ്രസിദ്ധമായ സുവോളജി മ്യൂസിയം, ജിയോളജി മ്യൂസിയം, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റ്, അക്വാപോണിക്‌സ് എന്നിവയിലെ സന്ദർശനത്തോട് കൂടി പരിപാടിക്ക് സമാപനമായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!