ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ശാന്തിപുരം ഗവ. ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഔഷധക്കഞ്ഞി വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോ. സരിത അധ്യക്ഷത വഹിച്ചു. മഴക്കാല സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആയുർവേദ ചികിത്സയിലൂടെ ആരോഗ്യപരിപാലനത്തിന് ഗുണകരമാകുന്ന ചികിത്സാ രീതികൾ ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔഷധക്കഞ്ഞി വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ. അയൂബ്, ഡോ. സ്വപ്ന, ഡോ. ലിബിൻ ജോസഫ്, കെ.ഡി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
ഔഷധക്കഞ്ഞി വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
