ഇരിങ്ങാലക്കുട : കരൂപടന്ന പള്ളിനട സ്വദേശിയായ സൈനബ എന്നയാൾ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 05-03-2025 തിയ്യതി രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശിയായ പണിക്കശ്ശേരി വീട്ടിൽ ഷാനു, മാടത്ത ഷാനു എന്നിങ്ങനെ വിളിക്കുന്ന ഷനിൽ 46 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
കരൂപടന്ന പള്ളിനട സ്വദേശിയായ സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ദിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരം₹.200000/- (രണ്ട് ലക്ഷം രൂപ) ഷനിലിനോട് കടമായി ചോദിക്കുകയും, ₹.16000/- (പതിനാറായിരം രൂപ) മുൻകൂറായി പലിശ കുറച്ചതിന് ശേഷം സൈനബയുടെയും മകളുടെയും പാസ്പോർട്ടുകളും ഇവരുടെ രണ്ട് പേരുടെയും കൈയ്യിൽ നിന്ന് 4 ചെക്ക് ലീഫുകളും ഈടായി കൈപറ്റിയതിന് ശേഷമാണ് ഷനിൽ 09/09/2024, 10/09/2024 എന്നി തിയ്യതികളിലായി ₹.184000/- (ഒരു ലക്ഷത്തി എൺപത്തി നാലായിരം രൂപ) നൽകിയത്. തുടർന്ന് കടമായി വാങ്ങിയ പണത്തിൽ 10/10/2024 തിയ്യതി മുതൽ 18/02/2025 തിയ്യതി വരെയുള്ള കാലയളവിൽ ₹.164000/- (ഒരു ലക്ഷത്തി അറുപത്തി നാലായിരം രൂപ) ഷനിലിന് തിരികെ കൊടുത്ത ശേഷം സൈനബ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാതിരിക്കുകയും ഒരു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സൈനബയുടെയും മകളുടെയും പാസ്പോർട്ടും തിരികെ കൊടുക്കില്ലായെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിന് സൈനബയുടെ പരാതിയിൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ഷനിൽ ഒളിവിൽ പോവുകയും തുടർന്ന് കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഹാജരായ ഷനിലിനെ സബ് ഇൻസ്പെക്ടർ ക്ലീറ്റസ്.സി.എം. ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷനിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 34 ക്രമിനൽ കേസുകളിലെ പ്രതിയും കൂടാതെ 2007 ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്.സി.എം, സേവ്യർ.കെ.എ, പ്രസന്നകുമാർ, അസി. ഇൻസ്പെക്ടർ ഉമേഷ്.കെ.വി എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.
കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ മാടത്ത ഷാനു എന്നയാൾ റിമാന്റിൽ
