Channel 17

live

channel17 live

കടല്‍സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടത്തി

സുരക്ഷിത മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതിനും അതുവഴി മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവനും സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിനും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചി യൂണിറ്റിലെ സമര്‍ത്ഥ് ഷിപ്പിലെ ക്രുയിസിന്റെയും അഴിക്കോട് ഫിഷറീസ് സ്റ്റേഷന്റെയും നേതൃത്വത്തില്‍ അഴിക്കോട് ഫിഷ് ലാന്റിങ് സെന്ററില്‍ മത്സ്യ തൊഴിലാളികള്‍ക്ക് കടല്‍സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടത്തി. കടലില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ എങ്ങിനെ നേരിടാം എന്ന വിഷയത്തിലാണ് ഡൊമോണ്‍ട്രേഷന്‍ അവതരിപ്പിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ എല്ലാ മത്സ്യബന്ധന തൊഴിലാളികളും കൃത്യമായി മനസ്സിലാക്കണമെന്നും പാലിക്കണമെന്നും അറിയിച്ചു. എല്ലാ മത്സ്യബന്ധനയാനങ്ങളിലും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. ഇത് യാന ഉടമകള്‍ ഉറപ്പാക്കണം. എല്ലാ മത്സ്യതൊഴിലാളികളും ആധാര്‍ കാര്‍ഡ് കൈവശം സൂക്ഷിക്കണമെന്നും വ്യക്തമാക്കി.

കടല്‍ മാര്‍ഗ്ഗത്തിലൂടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സര്‍ജന്റ് ലെഫ്റ്റന്റ് ഓഫീസര്‍ സഞ്ജു ജെയ്‌സണ്‍ രാജു ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞു. സുസ്ഥിര മത്സ്യ ബന്ധന രീതികള്‍ സംബന്ധിച്ച് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോള്‍ സംസാരിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ എങ്ങിനെ നേരിടണം എന്ന വിഷയത്തില്‍ കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഗൗരവ് ലോഹിയ ക്ലാസ്സെടുത്തു. പ്രധാന്‍ നായിക്മാരായ ആര്‍ ഭഗത്, ശ്രീകാന്ത്, ജിതേന്ദ്ര പരീക്ക്, ഫിഷറീസ് സ്റ്റേഷന്‍ ഫിഷറീസ് ഓഫീസര്‍ സഹ്ന ഡോണ്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ്ങിലെ വി.എം ഷൈബു, വി.എന്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!