ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു.
പാറളം ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടിലും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വയോജനങ്ങള്‍ക്കുള്ള കട്ടില് വിതരണത്തിന്റെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മേശ, കസേര വിതരണവും പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ മാത്യൂസ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെയിംസ് മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിദ്യാ നന്ദനന്‍, വാര്‍ഡ് മെമ്പര്‍മാരായ സ്മിനു മുകേഷ്, ജൂബി മാത്യു, കെ.കെ മണി, പി.കെ ലിജീവ്, ഡാലി ബിനോയ്, കെ.ബി സുനില്‍, ഒ. ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.