കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ ഇക്കോ ക്ലബ്ബ് വിദ്യാര്‍ഥികള്‍ കണ്ടല്‍ച്ചെടികളെ കുറിച്ച് പഠിക്കാന്‍ വള്ളിവട്ടം ചീപ്പുചിറ സന്ദര്‍ശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തന്നെ തയ്യാറാക്കിയ വിത്തുപന്തുകള്‍ ചീപ്പുചിറയുടെ വിവിധ പ്രദേശങ്ങളില്‍ എറിയുകയും ചെയ്തു. പ്രാദേശിക ചരിത്രാന്വേഷകന്‍ മൈഷൂക്ക് കരൂപ്പടന്ന വിദ്യാര്‍ഥികള്‍ക്കായി കണ്ടല്‍ചെടികളുടെ പ്രാധാന്യത്തെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും ക്ലാസ്സെടുത്തു. അധ്യാപകരായ ഒ.എസ്.ആശ, കെ.ഗീത, എം.ലീന, സൂര്യനന്ദന, തുടങ്ങിയവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കണ്ടല്‍ചെടികളെ അടുത്തറിഞ്ഞ് ഇക്കോ ക്ലബ്ബ് വിദ്യാര്‍ഥികള്‍
