Channel 17

live

channel17 live

കണ്ണൂര്‍ കളക്ടര്‍ ആയി മാളക്കാരൻ!

മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനാണ് 33 കാരനായ അരുൺ കെ. വിജയൻ.

മാള സ്വദേശിയാണ് പുതിയ കണ്ണൂര്‍ ജില്ലാ കളക്ടറായി നിയമിതനായ അരുണ്‍ കെ വിജയന്‍ ഐഎഎസ്. പ്രവേശന പരീക്ഷ കമ്മീഷണര്‍ സ്ഥാനത്തിരിക്കെയാണ് അദ്ദേഹത്തെ കണ്ണൂര്‍ കളക്ടറായി നിയമിച്ചത്. മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനാണ് 33 കാരനായ അരുൺ കെ. വിജയൻ.

മാള ഹോളി ഗ്രേസ് അക്കാഡമിയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയാണ് നാടിനാകെ അഭിമാനകരമായ നിലയിലേക്ക് അദ്ദേഹം വളര്‍ന്നത്. 2016 ബാച്ച് ഐഎഎസ് ഓഫീസര്‍ ആണ്. മലപ്പുറം അസിസ്റ്റന്റ് കളക്ടർ, കാഞ്ഞങ്ങാട് സബ് കളക്ടർ, തൃശൂർ ഡെവലപ്‌മെന്റ് കമ്മിഷണർ,ശബരിമല എ. ഡി. എം.,തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി മിഷന്‍ സി ഇ ഒ തുടങ്ങിയ തസ്തികകളിൽ ചുമതല നിർവഹിച്ചിട്ടുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!