മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു പാത്താടൻ മുഖ്യാതിഥിയായി.
ചാലക്കുടി: വിദ്യാർത്ഥികളുടെ കണ്ണുകൾ പരിശോധിച്ച് കണ്ണടകൾ വിതരണം ചെയ്ത് ചാലക്കുടി ലയൺസ് ക്ലബിൻ്റെ മാതൃകാ പ്രവർത്തനം. 18 വിദ്യാലയങ്ങളിൽ നിന്നും കാഴ്ചാ ശക്തി കുറഞ്ഞ 83 വിദ്യാർഥികൾക്കാണ് കണ്ണടകൾ സൗജന്യമായി വിതരണം ചെയ്തത്. കുരുന്നുകളുടെ കാഴ്ചകൾക്ക് തിളക്കമേകുന്നതിനൊപ്പം അവരുടെ പഠനവും കാര്യക്ഷമമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലയൺസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘സൈറ്റ് ഫോർ കിഡ്സ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സദുദ്യമം യാഥാർഥ്യമാക്കിയത്. ക്ലബ് പ്രസിഡൻ്റ് ഡേവിസ് കല്ലിങ്കൽ അധ്യക്ഷനായി. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു പാത്താടൻ മുഖ്യാതിഥിയായി. എം.പ്രദീപ് മേനോൻ, അലക്സ് പറക്കാടത്ത്, ഹാരി ജെ. മാളിയേക്കൽ, ഡേവീസ് പള്ളിപ്പാട്ട്, നഗരസഭ കൗൺസിലർ വി.ജെ.ജോജി, സെക്രട്ടറി ജിസൺ ചാക്കോ, ട്രഷറർ സന്ദീപ്, ചാലക്കുടി ബി.പി.സി. സി.ജി.മുരളിധരൻ എന്നിവർ പ്രസംഗിച്ചു.