പുത്തൻചിറ :ഉപ്പ് വെള്ളം കയറി നെൽ കൃഷി നശിച്ച പുത്തൻചിറയിലെ കൃഷിക്കാരെ സംരക്ഷിക്കുക, ഉപ്പ് വെള്ളം കയറാത്ത രീതിയിൽ സ്ഥിരം ബണ്ട് സംവ്വിധാനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കത്തോലിക്ക കോൺഗ്രസിൻ്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്ത്വത്തിൽ പുത്തൻചിറ ആശുപത്രി പാടത്ത് പ്രതിഷേധ കൂട്ടായ്മ സംഘടപ്പിച്ചു. പുത്തൻചിറ ഫൊറോന വികാരി റവ. ഫാ. ബിനോയ് പൊഴോലിപറമ്പിൽ ഉൽഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ്സ് പ്രസിണ്ടൻ്റ് ജിജൊ അരിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കർഷക കൂട്ടായ്മ കൺവിനർ ഡേവിസ് പയ്യപ്പിള്ളി സ്വാഗതം പറഞ്ഞു. കൈക്കാരന്മാരായ തോമാസ് ആലപ്പാട്ട്, റോയ് പൊനൂര് നങ്ങിണി,കർഷക പ്രതിനിധി ഫ്രാൻസിസ് പൊനൂര് നങ്ങിണി, കത്തോലിക്ക കോൺഗ്രസ്സ് സെക്രട്ടറി ജോജു ഡേവിസ് എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ്സ് കർഷക പ്രതിഷേധ കൂട്ടായ്മ നടത്തി
