ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധി ഗ്രാം മേഖലയിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ഫുട്ബോളുകളും ജഴ്സികളും വിതരണം ചെയ്തു. ഗാന്ധി ഗ്രാം ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിസന്റ് രഞ്ചി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവിനർ പി.ടി. ജോർജ്, ജോ. കൺവീനർ മാരായ ജോസ് മാമ്പിള്ളി, ടെൽസൺ കോട്ടോളി, എ.കെ.സി.സി. ട്രഷാർ വിൻസെൻ കോമ്പാറക്കാരൻ, പി.ആർ.ഒ. റെയ്സൺ കോലങ്കണ്ണി, സെബി അക്കരക്കാരൻ, വർഗിസ് അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധി ഗ്രാം ഫുട്ബോൾ ക്ലബ് കോച്ച് സുരേഷ് കുമാർ, ആന്റണി നങ്ങിണി എന്നിവർ ഫുട്ബോളുകളും ജഴ്സി കളും ഏറ്റ് വാങ്ങി വി സെർവ് മാനേജിങ്ങ് ഡയറക്ടർ ജെയിസൺ പൊന്തോക്കനാണ് ജഴ്സികൾ സ്പോൺസർ ചെയ്തത്.
കത്തോലിക്ക കോൺഗ്രസ് ഫുട്ബോളുകളും ജഴ്സികളും നൽകി
