Channel 17

live

channel17 live

കനകമല തീർത്ഥാടന കേന്ദ്രത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : കനകമല തീർത്ഥാടന കേന്ദ്രത്തിൽ വി മാർതോമ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ തിരുകർമ്മങ്ങളിലും നേർച്ച ഊട്ടിലും ആയിരങ്ങൾ പങ്കെടുത്തു. രാവിലെ ഏഴിനുള്ള ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ ഷിബു നെല്ലിശ്ശേരി മുഖ്യ കാർമ്മികനായി. ഫാ ഡോ സിജു കൊമ്പൻ സന്ദേശം നൽകി. ഫാ ഫ്രാൻസിസ് പാറക്ക സഹകാർമ്മികനായിരുന്നു.തുടർന്ന് ഊട്ടു വെഞ്ചിരിപ്പ് തീർത്ഥാടന ‘കേന്ദ്രം റെക്ടർ ഫാ അലക്സ് കല്ലേലി നിർവ്വഹിച്ചു.

8ന് കുരിശുമുടിയിലെ കുർബാനയ്ക്ക് ഫാ ജെയിംസ് കൊച്ചുപറമ്പിൽ കപ്പുച്ചിൻ കാർമ്മികനായി. നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരുന്നു.10ന് ആഘോഷമായ റാസ കുർബാനക്ക് ഫാ ഫ്രാൻസൻ തന്നാടൻ മുഖ്യകാർമ്മികനായി. ഫാ ടിൻ്റോ ഞാറെക്കാടൻ തിരുനാൾ സന്ദേശം നൽകി. ഫാ ജോമി ചെരടായി, റെക്ടർ ഫാ അലക്സ് കല്ലേലി, അനൂപ് കോലങ്കണി എന്നിവർ സഹകാർമ്മികരായിരുന്നു.

തുടർന്ന് തിരുനാൾ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായി.ഡീക്കൻ ജോർജ്ജുട്ടി, ജനറൽ കൺവീനർ ജോർജ്ജ് പന്തല്ലൂക്കാരൻ, ഫുഡ് കൺവീനർ സൈമൺ കറുകുറ്റിക്കാരൻ, കൈക്കാരകാരൻമാരായ ആൻ്റു കരിയാട്ടി, ജോസ് വെട്ടുമണിക്കൽ, ഷിജു പഴേടത്ത് പറമ്പിൽ, ലിജോ ചാതേലി, തിരുനാൾ കൺവീനർമാർ, യൂണിറ്റ് പ്രസിഡൻ്റുമാർ, സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!