കനത്ത കാറ്റിലും മഴയിലും പടിയൂരിൽ മാവ് കടപുഴകി വീടിന് മുകളിൽ വീണു. പടിയൂർ പായമ്മൽ റോഡിൽ കോടംകുളത്ത് പൊന്നോളി ഭാസ്ക്കരൻ്റെ വീടിന് മുകളിലേയ്ക്കാണ് മാവ് കടപുഴകി വീണത്. ഭാസ്ക്കരനും കുടുംബവും അപകടം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വീടിന് മുകളിലെ ട്രസ്സും ഭിത്തികളും തകർന്നിട്ടുണ്ട്. പഞ്ചായത്ത് വില്ലേജ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കനത്ത കാറ്റിലും മഴയിലും പടിയൂരിൽ മാവ് കടപുഴകി വീടിന് മുകളിൽ വീണു
