വെസ്റ്റ്കൊരട്ടി : കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഭകളെ അനുമോദിക്കലും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. വെസ്റ്റ് കൊരട്ടി ഫാത്തിമാമാ മാതാ പള്ളി പാരീഷ് ഹാളിൽ വെച്ച് നടന്നഅനുമോദനയോഗം പ്രശസ്ത എഴുത്തുകാരിയും തൃശൂർ വിമല കോളേജ് അദ്ധ്യാപികയുമായ ഡോ:അനു പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഗവൺമെൻ്റ് പ്ലീഡർ അഡ്വ: കെ.ബി സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് പി.എസ് മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം.യു. കൃഷ്ണകുമാർ , കനിവ് സെക്രട്ടറി കെ.എം സലിം, കലഭവൻ ഡെൻസൻ , എം.ഡി. ദേവസ്സി എന്നിവർ സംസാരിച്ചു. എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും ഏ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി.
കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഭകളെ അനുമോദിക്കലും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
