ചാലക്കുടി : കെ പി സി സി വിചാർ വിഭാഗ് ചാലക്കുടിബ്ലോക്ക്, ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ചു, ബ്ലോക്ക് ചെയർമാൻ വർഗീസ് മേച്ചേരി അധ്യക്ഷത വഹിച്ചു, ചാലക്കുടി മുനിസിപ്പൽ കൗൺസിലർ തോമസ് മാളിയക്കൽ യോഗം ഉത്ഘാടനം ചെയ്തു,ജില്ലാ ചെയർമാൻ Dr ജെയിംസ് ചിറ്റിനപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിയൻ ആദർശങ്ങളിൽനിന്ന് സമൂഹം വ്യതിചലിക്കുന്നതാണ് യുവതലമുറയുടെ അപജയത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗാന്ധിയൻ ആദർശങ്ങളിൽ ഊന്നിയുള്ള പ്രവർത്തന ശൈലി നടപ്പിലാക്കാൻ വിചാർ വിഭാഗ് മുൻകയ്യെടുത്തു പ്രവർത്തിക്കണമെന്ന് യോഗം വിലയിരുത്തി.
ജില്ലാ വൈസ് ചെയർമാൻ മാരായ Dr മനോജ് പുഷ്‌കർ, പ്രൊഫസർ ആന്റോ കുണ്ടുകുളം, സുരേഷ് അന്നമനട,ബാബു ജോസഫ് പുത്തനങ്ങാടി, സെബാസ്റ്റ്യൻ പന്തലൂക്കാരൻ,ജോസ് നെറ്റികാടൻ, വർഗീസ് കണ്ണമ്പിള്ളി എന്നീ നേതാക്കൾ പ്രസംഗിച്ചു.
കമ്മിറ്റി രൂപീകരിച്ചു
