ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി അജിത ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ബീന കെ ജി യ്ക്ക് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.
അധ്യാപക ദിനത്തിൽ പുത്തൻ ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വായനാ മധുരവുമായി പുത്തൻചിറ ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് യൂണിറ്റ്.ആരോഗ്യ കേന്ദ്രത്തിൽ വരുന്ന രോഗികൾക്കും സഹായികൾക്കും കാത്തിരിപ്പ് സമയത്തിൽ വായനയുടെ മധുരം നുണയുന്നതിനു വേണ്ടിയാണ് ചെറുകഥ ,നോവൽ ബാലസാഹിത്യകൃതികൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തക ശേഖരം ഒരുക്കിയത്. ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി അജിത ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ബീന കെ ജി യ്ക്ക് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.എൻ എസ് എസ് വൊളണ്ടിയർമാർക്കൊപ്പം പി ടി എ പ്രസിഡണ്ട് റാഫി ,പ്രിൻസിപ്പൽ റെഞ്ചിൻ ജെ പ്ലാക്കൽ അധ്യാപകരായ തേജോവതി ജിജിമോൻ മാളക്കാരൻ , ഭാനുപ്രകാശ് ടി വി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.