Channel 17

live

channel17 live

കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. പുറത്തെ ഭണ്ഡാരം കുത്തി പൊളിച്ച നിലയിലും, ക്ഷേത്രത്തിനകത്തെ ഭണ്ഡാരം എടുത്ത് കൊണ്ടുപോയി പണം കവർന്ന നിലയിലുമാണ്.

കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. പുറത്തെ ഭണ്ഡാരം കുത്തി പൊളിച്ച നിലയിലും, ക്ഷേത്രത്തിനകത്തെ ഭണ്ഡാരം എടുത്ത് കൊണ്ടുപോയി പണം കവർന്ന നിലയിലുമാണ്. കാണാതായ ഭണ്ഡാരം കടപ്പുറത്ത് നിന്ന് കണ്ടെത്തി. ഇന്ന് ക്ഷേത്രത്തിലെത്തിയ ശാന്തിയാണ് ഭണ്ഡാരം കവർന്ന നിലയിൽ കണ്ടത്. ഒരു മാസം മുമ്പാണ് ഭണ്ഡാരം തുറന്നത്. രാമായണ മാസം ആയതു കൊണ്ട് ഭണ്ഡാരത്തിൽ കൂടുതൽ പണം ഉണ്ടാവുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നേരത്തെയും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്. കയ്പമംഗലം പോലീസും, ഡോഗ് സ്ക്വാഡും , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!