നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ 11,90,01,818,17 കോടിയുടെ ടെൻഡർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. അഗസ്തേശ്വരം മുതൽ മതിലകം വരെയുള്ള പഴയപൈപ്പുകൾക്ക് പകരമായി പുതിയ പൈപ്പുകൾ വരുന്നതോടെ നിരന്തമായ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി റോഡ് തകരുന്നതും കുടിവെള്ളം പാഴാകുന്നതും അവസാനിക്കും. കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൽപ്പെടുത്തി പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഇതോടെ കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.
കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു
