സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അർഹരായവർക്ക് അതിവേഗത്തിൽ പട്ടയം വിതരണം നടത്തുന്നതിനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ വാർഡുകളിൽ നിലനിൽക്കുന്ന പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പട്ടയ അസംബ്ലി യോഗം പെരിഞ്ഞനം ജി യു പി സ്കൂളിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.കൊടുങ്ങല്ലൂർ സ്പെഷ്യൽ തഹസിൽദാർ അനൂപ് പി ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ പി രാജൻ, നിഷ അജിതൻ, എം എസ് മോഹനൻ,സീനത്ത് ബഷീർ, വിനീത മോഹൻദാസ്,ടി കെ ചന്ദ്രബാബു, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഫ്സ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ടീച്ചർ, ബ്ലോക്ക് മെമ്പർ മിനി ഷാജി, പെരിഞ്ഞനംഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സായിദമുത്തുക്കോയ തങ്ങൾ, പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ദിലീപ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കയ്പമംഗലം മണ്ഡലത്തിൽ പട്ടയ അസംബ്ലിക്ക് തുടക്കമായി
