Channel 17

live

channel17 live

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു.

പ്രദേശങ്ങളെ കുറിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഇൻവെസ്റ്റിഗേഷൻ നടത്തിയ വിവരങ്ങൾ കൈമാറുന്നതിന് മുന്നോടിയായാണ് സ്ഥല സന്ദർശനം.

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു. സി ഡബ്ലിയു പി ആർ സ് (ദ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ ) ലെ ശാസ്ത്രജ്ഞരായ ഡോ ജെ സിൻഹ , ഡോ.എസ് ജി മഞ്ജുനത , ഡോ. എ കെ സിംഗ് എന്നിവരടങ്ങിയ മൂന്ന് അംഗ സംഘമാണ് സന്ദർശിച്ചത്.

പ്രദേശങ്ങളെ കുറിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഇൻവെസ്റ്റിഗേഷൻ നടത്തിയ വിവരങ്ങൾ കൈമാറുന്നതിന് മുന്നോടിയായാണ് സ്ഥല സന്ദർശനം.ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ കയ്പമംഗലം ഹാർബറിന്റെ ഇൻവെസ്റ്റിഗേഷൻ പൂർത്തികരണ ഘട്ടത്തിലും വലപ്പാട് ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ പുരോഗമിക്കുകയുമാണ്.

ഇൻവെസ്റ്റിഗേഷൻ വിഭാഗം ശേഖരിച്ച വിവരങ്ങൾ സി ഡബ്ലിയു പി ആർ എസ് മോഡൽ സ്റ്റഡി നടത്തും. തുടർന്നാണ് ഹാർബറും, പുലിമുട്ടും അടക്കമുള്ളവയുടെ ഡിസൈൻ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമാകുക.

സന്ദർശനത്തിൽ മധ്യമേഖല സൂപ്രണ്ടിങ് എഞ്ചിനീയർ വിജി കെ തട്ടാമ്പുറം , ഉത്തര മേഖല സൂപ്രണ്ടിങ് എഞ്ചിനീയർ മുഹമ്മദ്‌ അൻസാരി, എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗായ, ചേറ്റുവ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാലി,
ഇൻവെസ്റ്റിഗേഷൻ കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനീത്, ചേറ്റുവ അസിസ്റ്റന്റ് എഞ്ചിനീയർ ആൽവിൻ ഗോപാൽ, കോഴിക്കോട് അസിസ്റ്റന്റ് എഞ്ചിനീയർ ഇൻവെസ്റ്റിഗേഷൻ ഐശ്വര്യ മേരി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!