Channel 17

live

channel17 live

കരനെൽ കൃഷി പച്ചക്കറി കൃഷി എന്നിവ ആരംഭിച്ചു

കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് അധ്വാന ശീലം സഹകരണ മനോഭാവം എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പഴൂ ക്കര എൻ എസ് എൽ പി സ്കൂളിൽ കരനെൽ കൃഷി പച്ചക്കറി കൃഷി എന്നിവ ആരംഭിച്ചു.അമൃതം എന്ന പേരിൽ സ്കൂൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ വെണ്ട വഴുതന തക്കാളി പയർ പാവൽ മുളക് എന്നിവ ഇവിടെ കൃഷി ചെയ്തു വരുന്നു. വൈക്കോൽ കൊണ്ട് പുതയിട്ടാണ് കൃഷി ചെയ്യുന്നത്.
സ്കൂൾ വാർഡ് മെമ്പർ ജിജു മാടപ്പിള്ളി ഞാറുനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യുവ കർഷക ജേതാവ് രഞ്ജിത്ത് അമ്പഴക്കാട് നെൽകൃഷിയെ കുറിച്ച് കുട്ടികളുമായി സംവാദം നടത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!