കുറ്റിച്ചിറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പണി അവസാന ഘട്ടത്തിലായപ്പോൾ ഒരു മാസമായി നിർമ്മാണ ജോലികൾ തടസ്സപ്പെട്ടു.
കരാറുകാരന് ബില്ല് മാറി കിട്ടിയില്ല.പണി സ്തംഭിച്ചു.കുറ്റിച്ചിറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പണി അവസാന ഘട്ടത്തിലായപ്പോൾ ഒരു മാസമായി നിർമ്മാണ ജോലികൾ തടസ്സപ്പെട്ടു.ത്റ്ശ്ശൂർ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.കരാറുകാരന് മാർച്ച് മാസത്തിന്ശേഷം ബിൽതുക കിട്ടിയിട്ടില്ല.ആകെ നാല് ബില്ലുകള്‍ മാറി കിട്ടാനുണ്ട്.ഫണ്ടിന്റെ ലഭൃതക്കുറവാണ് പണികൾ തുടർന്ന് കൊണ്ടുപോകുവാൻ സാധിക്കാതെ വന്നതെന്ന് കരാറുകാരൻ പറഞ്ഞു.ഇനി വാതിൽ ജനൽ ഹാൻഡ് വാഷിങ്,ക്ലോസെറ്റ് ഫാൻ എന്നിവ ഘടിപ്പികണം.പെയിന്റിങ്ങ് ജോലി തീരുന്നതോടെ സ്മാർട്ട് ഓഫീസ് റെഡി.
കുറ്റിച്ചിറ വില്ലേജ് ഓഫീസ് ഇപ്പോൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഇവിടെ വരുന്ന ഓഫീസർമാർ ഇടക്കിടെ സ്ഥലം മാറിപോകുന്നതും ലീവ് എടുക്കുന്നതും പതിവായി മാറിയിരിക്കയാണ്.തന്മൂലം ഓഫീസ് കാരൃങ്ങൾക്കായി ഇവിടെ എത്തുന്ന ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ച്കൊണ്ടിരിക്കയാണ്.സ്മാർട്ട് ഓഫീസിന്റെ അവസാന ഘട്ട നിര്‍മാണ ജോലികൾ എത്രയും പെട്ടെന്ന് പൂർത്തികരിച്ച് ഉദ്ഘാടനത്തിന് വേണ്ടി കെട്ടിടം കൈമാറണമെന്ന് കെ.പി.സി.സി.ന്യൂനപക്ഷ സെൽ കോടശേരി മണ്ടലം കമ്മിറ്റി ആവശൃപ്പെട്ടു.ഇത് സംബന്ധിച്ച് നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പ്രസിഡന്റ് കെ.എം.ജോസ്,മണ്ടലം പ്രസിഡന്റ് സി.വി.ആന്റണി,സെക്രട്ടറി ഡേവിസ് മുളക്കാംബിളളി എന്നിവർ ചേർന്ന് നിവേദനം നല്കി.സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം കഴിയുന്നതോടെ സ്ഥിരം ഓഫീസർ ഇവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
.