മാള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ സമരപരിപാടി ജില്ലാ സെക്രട്ടറി പി ആന്റണി ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബി യുടെ കോർപ്പറേറ്റ് പ്രീണന നയത്തിനെതിരെ മാള മേഖല കെഎസ്ഇബി ഓഫീസുകൾ കേന്ദ്രീകരിച്ച് കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കരിദിന സമരം നടത്തി. ഇരിഞ്ഞാലക്കുടയിൽ നടത്തിയ സമരത്തിനു ഡിസ്ട്രിബ്യൂഷൻ പ്രതിനിധി ശ്രീനിവാസൻ നേതൃത്വം നൽകി. മാള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ സമരപരിപാടി ജില്ലാ സെക്രട്ടറി പി ആന്റണി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പി എസ് സുബിതൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിപി പ്രദീപ് സ്വാഗതം ആശംസിച്ചു.ജിജോ ജോസഫ് നന്ദി പറഞ്ഞു.