ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയിൽ ജീവൻ പൊലിഞ്ഞ മുകുന്ദൻ,ഫിലോമിന, ജോസ്,ശശി എന്നിവരുടെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മാപ്രാണം ദേവസ്സിയുടെ വീട്ടിൽ വച്ച് നടന്ന എല്ലാവരും ഉൾപ്പെടുന്ന യോഗത്തിൽ പങ്കെടുത്ത മന്ത്രിക്ക് മുൻപിൽ വീട്ടു വിശേഷങ്ങൾക്കൊപ്പം കരുന്നൂർ ബാങ്കുമായി സംബന്ധിച്ച കാര്യങ്ങളും ഓരോരുത്തരും പങ്കു വച്ചു.സഹകാരികൾക്ക് വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ,ടി ഡി സത്യദേവ്, ശ്യാംജി മാടത്തിങ്കൽ, ലിഷോൺ ജോസ്, ലാമ്പി റാഫേൽ,ടി രമേഷ്,അജീഷ് പൈക്കാട്ട്,ശ്രീജേഷ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കരുവന്നൂരിൻ്റെ കണ്ണീരൊപ്പാൻ കൂടെയുണ്ടെന്ന്സുരേഷ് ഗോപി
