Channel 17

live

channel17 live

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി.​മൊ​യ്തീ​ന് ഇ​ഡി നോ​ട്ടീ​സ്

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി.​മൊ​യ്തീ​ന് ഇ​ഡി നോ​ട്ടീ​സ്. ഈ ​മാ​സം 31ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി.​മൊ​യ്തീ​ന് ഇ​ഡി നോ​ട്ടീ​സ്. ഈ ​മാ​സം 31ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. രാ​വി​ലെ 11ന് ​കൊ​ച്ചി ഓ​ഫീ​സി​ലാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. കോ​ടി​ക​ളു​ടെ ബെ​നാ​മി ലോ​ണു​ക​ള്‍ പ​ല​തും അ​നു​വ​ദി​ച്ച​ത് മോ​യ്തീ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന് ഇ​ഡി വ്യാ​ഴാ​ഴ്ച വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

ഈ ​ശി​പാ​ര്‍​ശ​യ്ക്ക് മൊ​യ്തീ​ന് സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കും. ​കേ​സി​ലെ പ്ര​തി​യും ബാ​ങ്കി​ന്‍റെ മു​ന്‍ മാ​നേ​ജ​രു​മാ​യ ബി​ജു ക​രീ​മു​മാ​യി ന​ട​ന്ന വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ള്‍ ഇ​ഡി​യു​ടെ കൈ​വ​ശ​മു​ണ്ട്. ഇ​ത​ട​ക്ക​മു​ള്ള ഫോ​ണ്‍ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ചോ​ദ്യം ചെ​യ്യ​ല്‍

ബാ​ങ്കി​ന്റെ അം​ഗ​ങ്ങ​ള്‍ അ​ല്ലാ​ത്ത​വ​ര്‍​ക്കാ​ണ് ലോ​ണു​ക​ള്‍ അ​നു​വ​ദി​ച്ച​തെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​രു​ടെ ഭൂ​മി അ​വ​ര​റി​യാ​തെ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വാ​യ്പ ന​ല്‍​കി​യ​ത്. 150 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​റി​വോ​ടെ​യാ​ണ്.

മൊ​യ്തീ​ന്‍റെ വീ​ട്ടി​ല​ട​ക്കം ആ​റി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. റെ​യ്ഡി​നി​ടെ 36 ഇ​ട​ങ്ങ​ളി​ലാ​യു​ള്ള സ്വ​ത്തു​ക്ക​ളു​ടെ രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി. ഇ​ത​നു​സ​രി​ച്ച് 15 കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി​യെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കിയിരുന്നു. മൊ​യ്തീ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ള്ള 28 ല​ക്ഷ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​താ​യും ഇ​ഡി അ​റി​യി​ച്ചി​രു​ന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!