മാപ്രാണം: ആത്മഹത്യാ മുനമ്പായി മാറിയിരിക്കുന്ന കരുവന്നൂർ മേൽപ്പാലത്തിൽ സംരക്ഷണ വേലി സ്ഥാപിക്കാമെന്ന ഉറപ്പു നൽകിയ സ്ഥലം എം എൽ എ കൂടിയായ മന്ത്രി ആർ. ബിന്ദു വാക്ക് പാലിച്ചില്ലെന്ന് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്ന ഇവിടെ ഏതെങ്കിലും തരത്തിലുള്ള സംരക്ഷണ വേലി നിർണമിക്കണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. സ്ഥലം സന്ദർശിച്ച വേളയിൽ എത്രയും വേഗം സംരക്ഷണ വേലി നിർമിച്ചു നൽകാമെന്ന് മന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകിയതാണ്. എന്നാൽ കരുവന്നൂർ ബാങ്ക് വിഷയത്തിലെന്നതു പോലെ നടക്കാത്ത ഉറപ്പായിരുന്നു അതെന്നും വാക്കു പാലിക്കാത്ത മന്ത്രിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മണ്ഡലം പ്രസിഡന്റ് പി.കെ.ഭാസി പറഞ്ഞു.
കരുവന്നൂർ പാലത്തിൽ സംരക്ഷണ വേലി: മന്ത്രി വാക്ക് പാലിച്ചില്ലെന്ന്. കോൺഗ്രസ്
