ഡി സി സി പ്രസിഡൻറ് ജോസ് വള്ളൂർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ മന്ത്രി ഡോ ആർ ബിന്ദുവും, എ സി മൊയ്തീൻ എം എൽ എ യും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പൊതുയോഗം നടത്തി.
ഡി സി സി പ്രസിഡൻറ് ജോസ് വള്ളൂർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു.
കെ പി സി സി നിർവാഹക സമിതി അംഗം എം പി ജാക്സൺ, ഡി സി സി ജനറൽ സെക്രട്ടറിമാരായ സതീഷ് വിമലൻ, കെ കെ ശോഭനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, ജോസഫ് ചാക്കോ, ബാബു തോമസ്, ടി ആർ രാജേഷ്, എ ഹൈദ്രോസ്, കെ വി രാജു തുടങ്ങിയവർ നേതൃത്വം നൽകി