Channel 17

live

channel17 live

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇരകൾക്ക് നിയമ സഹായവുമായി ബി ജെ പി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരയായവർക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ബി ജെ പി. 3.5 ലക്ഷം രൂപ ബാങ്കിലുള്ള 79 വയസ്സുള്ള ഹരിഹരൻ പാഴൂരിന് പണം ലഭിക്കാൻ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇ ഡി കോടതിയിലേക്കുള്ള നിയമസഹായങ്ങൾ ചെയ്തു നൽകി.

ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ഹരിഹരൻ പലതവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് കരുവന്നൂർ വിഷയത്തിൽ ബി ജെ പി നിയമസഹായം ചെയ്യുന്നതറിഞ്ഞ് അദ്ദേഹം ബി ജെ പിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത്.മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഓഫീസ് സ്റ്റാഫ് സുധ വിമലൻ എന്നിവർ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!