കൂട്ടായ്മ പ്രസിഡന്‍റ് വി എസ് ഹക്കിം ഉദ്ഘാടനകര്‍മ്മം നിർവഹിച്ചു.
മാളഃ കരൂപ്പടന്ന ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ 1989 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കലാലയം 89 ൻ്റെ മൂന്നാമത്തെ പുനഃസ്സമാഗമം തിരികെ മൂന്ന് നടന്നു. കൂട്ടായ്മ പ്രസിഡന്‍റ് വി എസ് ഹക്കിം ഉദ്ഘാടനകര്‍മ്മം നിർവഹിച്ചു. കമ്മറ്റി മെമ്പറും പ്രോഗ്രാം കൊഡിനേറ്ററുമായ നവാബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒരു സഹപാഠിക്ക് വീട് നിർമ്മിക്കുന്നതിലേക്കായി ഒരു ലക്ഷം രൂപയുടെ സഹായധനം കൂട്ടായ്മ അംഗങ്ങൾ എല്ലാവരും ചേർന്ന് കൈമാറി.
മിസ്റ്റർ ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രൂപ്പഗം ഷാജഹാൻ അന്നിക്കര, ചലച്ചിത്ര പ്രവർത്തകനായ ശറഫുദ്ധീൻ കരൂപ്പടന്ന എന്നിവരെയും ഗ്രൂപ്പിലെ സജീവ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വെള്ളങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം അസ്മാബി ലത്തിഫ്, സെക്രട്ടറി സബിതബി, കമ്മിറ്റി അംഗങ്ങളായ ഹസീന, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഷാബു ബ്രാലം സ്വാഗതവും മിനി രാജൻ നന്ദിയും പറഞ്ഞു. മെമ്പർമാരുടെ ഒപ്പന ഗാനമേള ഇവയെല്ലാം ശ്രദ്ധേയമായിരുന്നു നാളിതുവരെയെന്നത് പോലെ ഗ്രൂപ്പംഗങ്ങളുടെയും മാതൃവിദ്യാലയത്തിൻ്റെയും ക്ഷേമകാര്യങ്ങളിൽ കലാലയം 89 തുടർന്നും സജീവമായുണ്ടാവുമെന്ന് ഗ്രൂപ്പ് കോർഡിനേറ്റർ നൗഷാദ് കരൂപ്പടന്ന അറിയിച്ചു.