സി.സി മുകുന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പാറളം ഗ്രാമപഞ്ചായത്തിന്‍റെയും പാറളം കൃഷിഭവന്‍റെയും നേതൃത്വത്തില്‍ ചിങ്ങം 1 കര്‍ഷക ദിനവും മികച്ച കര്‍ഷക ആദരവും കര്‍ഷക തൊഴിലാളി അവാര്‍ഡ് വിതരണവും സമുചിതമായി ആഘോഷിച്ചു. സി.സി മുകുന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കര്‍ഷക ദിനാചരണത്തിന്‍റെ ആഡംബരങ്ങള്‍ കുറച്ച് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എംഎല്‍എയ്ക്ക് കൈമാറി. മുതിര്‍ന്ന കര്‍ഷകക്കുള്ള അവാര്‍ഡ് നേടിയ തങ്കമണി പുഷ്കരനെ എംഎല്‍എ ആദരിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെറി ജോസഫ് ,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ ജെയിംസ് പി പോള്‍, കെ പ്രമോദ്, വിദ്യ നന്ദനന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനിത മണി, വാര്‍ഡ് മെമ്പര്‍മാരായ ജൂബി മാത്യു, ലിജീവ് പി കെ, കെ.കെ മണി, സിബി സുരേഷ്, അനിത പ്രസന്നന്‍ ,സ്മിനു മുകേഷ്, സുബിത സുഭാഷ്, ഡാലി ബിനോയ്, വെങ്ങിണിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സതീഷ് ബാബു, സി ഡി എസ് ചെയര്‍പേഴ്സണ്‍ രജനി ഹരിഹരന്‍, കര്‍ഷക പ്രതിനിധികളായ സ്റ്റേനി ചാക്കോ, മുരളി എം കെ, എ ടി പോള്‍സണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യു, കൃഷി ഓഫീസര്‍ ഡോ. ഡിറ്റി മരിയ ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു. മികച്ച കര്‍ഷകന്‍- കുട്ടന്‍, മികച്ച നെല്‍കര്‍ഷകന്‍ -ശിവശങ്കരന്‍ അറക്കല്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ രാജന്‍, മികച്ച ജൈവ കർഷകൻ – ഉണ്ണികൃഷ്ണന്‍ നായര്‍, മികച്ച എസ്.സി കര്‍ഷകന്‍ -വി എസ് ശിവരാമന്‍, മികച്ച യുവകര്‍ഷകന്‍ -പ്രശാന്ത് ടി ടി, മികച്ച വനിത കര്‍ഷക -റോസി ജോസഫ്, മികച്ച ക്ഷീര കര്‍ഷകന്‍ -സി എസ് പവനന്‍, മികച്ച കര്‍ഷക തൊഴിലാളി – ടി വി മണി, മികച്ച വിദ്യാര്‍ത്ഥി കര്‍ഷകന്‍- കാശിനാഥ് പി എസ്, മികച്ച കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പ് -മാത ജെഎല്‍ജി ഗ്രൂപ്പ് (എം എസ് ഗോപാലന്‍ സ്മാരക അവാര്‍ഡ്), മികച്ച കാര്‍ഷിക സേവന സംഘം -ചേര്‍പ്പ് ബ്ലോക്ക് കൃഷി ശ്രീ സെന്‍റര്‍ എന്നിവരെയും ആദരിച്ചു.