പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോന് നിര്‍വഹിച്ചു.
മാള ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണo ചെയ്യുന്ന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോന് നിര്‍വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷിജി യാക്കോബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു ഷാജു സ്വാഗതം പറഞ്ഞു. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങളിലായി 1,419 കര്‍ഷകര്‍ക്ക് 50% സബ്സിഡിയോടെ കേരള ഫീഡ്സ് ലിമിറ്റഡിന്റെ ഉന്നത ഗുണനിലവാരമുള്ള ‘എലൈറ്റ് ബ്രാന്റ്’ കാലിത്തീറ്റ വിതരണം ചെയ്തു. ഇതിനായി 20 ലക്ഷം രൂപയാണ് മാള ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്.കേരള ഫീഡ്സ് ഡെപ്യൂട്ടി മാര്‍ക്കറ്റിങ്ങ് മാനേജര്‍ പി പി ഫ്രാന്‍സിസ്, ബ്ലോക്ക് സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ജ്യൂണി ജോസ് റോഡ്റിഗ്സ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സി നിഷ, കീഴഡൂര്‍ സംഘം പ്രസിഡന്റ് ജനാര്ദ്ദനന്, സെക്രട്ടറി സോമന് എം ആര്, കേരള ഫീഡ്സ് ഫീല്‍ഡ് അസിസ്റ്റന്റ് എല്‍ദോസ്, അരുണ്‍ എന്നിവര്‍ സംസാരിച്ചു.