കറുകുറ്റി – പാലിശ്ശേരി റോഡിൽ ഓടികൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിൽ തേക്ക് ഒടിഞ്ഞു വീണു.അങ്കമാലിയിൽ നിന്നും പാലിശ്ശേരിയിലേക്ക് കാലി തീറ്റ കേറ്റി പോവുകയായിരുന്ന ദോസ്ത് എന്ന വാഹനത്തിലും, മുൻപിൽ പോയ എയ്സ് എന്ന വാഹനത്തിലും ആണ് മരം ഒടിഞ്ഞു വീണത്. രണ്ട് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വണ്ടിയിലെ ഡ്രൈവർമാർ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.പഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശികുമാർ, പഞ്ചായത്തംഗങ്ങളായ മേരി പൈലി, കെ.പി.അയ്യപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിപ്പിച്ചു.
കറുകുറ്റി -പാലിശ്ശേരി റോഡിൽ മരം ഓടുന്ന വാഹനത്തിലേക്ക് വീണു
