ചാലക്കുടി: ചോല ആർട്ട് ഗാലറിയിൽ പുതിയ കലാ പ്രദർശനം ആരംഭിച്ചു. “സയ്റ്റ് ഗയ്സ്റ്റ് – യുഗചിന്ത” എന്ന പേരിൽ പതിനെട്ട് സൗത്തിന്റ്യൻ ആർട്ടിസ്റ്റുകളുട ചിത്ര ശില്പ പ്രദർശനം ചടങ്ങ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും കലാചരിത്രകാരനുമായ ഡോ.ശിവജി.കെ. പണിക്കർ ഉദ്ഘാടനം ചെയ്തു . ഗ്രാമീണ ഗാലറികൾ വളർന്ന് വരുന്നത് കേരളത്തിന്റെ കലാസാംസ്കാരിക വളർച്ചക്ക് അത്യാവശ്യമായ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ വി.ജെ.ജോജി അധ്യക്ഷനായി. ആർട്ട് ഹിസ്റ്റോറിയനും ക്യൂറേറ്ററുമായ ബിബിൻ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കവിത ബാലകൃഷ്ണൻ മുഖ്യാതിഥിയായി . ഡോ. ഷാജു നെല്ലായി, ക്യൂറേറ്റർ സുനിൽ ലാൽ ടി.ആർ, സുരേഷ് മുട്ടത്തി , ചോല സി.ഇ.ഒ ജോമോൻ ആലുക്ക എന്നിവർ സംസാരിച്ചു. യുഗ ചിന്ത എന്ന സമകാലീന കലാപ്രദർശനത്തിൽ രതീഷ് ടി. തോട്ട ലക്ഷ്മി നാരായണ, അനിത ടി.കെ.രാമകൃഷ്ണ വി ,ശ്രീജിത് വി.സി., വിക്രം വൽസല, അനീഷ് വി., പുഷ്പശരൻ സി.എൻ, വിശ്വതി ചെമ്മൻ തട്ട, ടയ്ലർ ശ്രീനിവാസ് , തുടങ്ങി 18 കലാകാരൻമാരുടെ അറുപതോളം സൃഷ്ടികളുടെ പദർശനം മെയ് പതിനെട്ടിന് സമാപിക്കും.
കലാ പ്രദർശനം ആരംഭിച്ചു
