മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉത്ഘാടനം ചെയ്തു.
മാള ഗ്രാമപഞ്ചായത്ത് കെ എ തോമസ് മാസ്റ്റർ സ്മാരക ഗ്രന്ഥാശാല & സി കെ കൃഷ്ണൻ മാസ്റ്റർ സ്മാരക റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനമായ ഇന്ന് വനിതകളുടെ കലാ സാംസ്കാരിക – ആദരണീയം പരിപാടി സംഘടിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങ് മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ അമൃത സൂപ്പർ സ്റ്റാർ സിങ്ങർ ഫെയിം ധ്രുവ എസ്, മികച്ച അമേച്വർ നാടക നടി രജിത സന്തോഷ്, മികച്ച അംഗനവാടി ഹെൽപ്പർ ഷൈനി കെ എം, ദേശീയ ജൂനിയർ സെപക് താക്രോ ചാമ്പ്യൻ ജീൻ മരിയ ജിജു എന്നിവരെ ആദരിച്ചു. വനിത ദിനം ക്വിസ് മത്സരം വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. വയോജനം കൂട്ടായ്മയുടെ നാടൻ പാട്ട് നൃത്തം, കവിയരങ്, നാടൻ പാട്ട്, കുടുംബശ്രീ അംഗങ്ങളുടെ സ്കിറ്റ്, വയോജനങ്ങളുടെ റാമ്പ് വാക്ക് തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറി.മെമ്പർമാരായ സാബു പോൾ എടാട്ടുകാരൻ, കെ വി രഘു, ജോർജ് നെല്ലിശ്ശേരി, ഉഷ ബാലൻ, ജിയോ ജോർജ് കൊടിയൻ,ജിജു മാടപ്പിള്ളി, യദുകൃഷ്ണൻ, സിന്ധു അശോക്, ജാഗ്രത കോർഡിനേറ്റർ നീതു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാന്തി ജി ആർ സ്വാഗതവും ലൈബ്രറിയൻ അനീഷ പി വി നന്ദിയും പറഞ്ഞു.