തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിൽ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് അർഹമായ വിഹിതം വകയിരുത്തണമെന്ന് കലാസമിതികളുടെ മാള മേഖല സംഗമം ആവശ്യപ്പെട്ടു. കലാസമിതികൾക്ക് സംഗീത നാടക അക്കാദമി നൽകിയിരുന്ന ഗ്രാൻ്റ് പുനസ്ഥാപിക്കണമെന്നും ആവശ്യപെട്ടു. മേഖല സംഗമം ജില്ല കേന്ദ്ര കലാസമിതി സെക്രട്ടറി അഡ്വ.വി.ഡി.പ്രേംപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷനായി. പ്രസിഡണ്ട് ഡോ.ഷീല വിശ്വനാഥ് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ സുഭാഷ് പുഴക്കൽ, കമ്മിറ്റി അംഗം സുജാത ജനനേത്രി, മേഖല സെക്രട്ടറി പി.ടി.വിത്സൻ, പ്രസാദ് കരിന്തലക്കൂട്ടം, വിയോ വർഗീസ്, വി.അരുൺ, വിത്സൻ ആൻ്റണി, എം.സി.പോൾ, സുരേഷ് കരിന്തലക്കൂട്ടം, ജയൻ കാളത്ത് എന്നിവർ സംസാരിച്ചു. ടി.എൽ.സുശീലൻ (പ്രസിഡണ്ട്), ടി.കെ.കബീർ (സെക്രട്ടറി), ഷീബ ഗിരീശൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തണം
