കൊച്ചി : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 2023 ഡിസംബർ 27 ന് ദീപിക സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച “സന്തോഷസ്‌മൃതിക്ക് 50”, 2024 ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച “മഞ്ഞില ബ്രില്യൻ്റ് @ 75” എന്നീ ഫീച്ചറുകളാണ് സെബിയെ അവാർഡിന് അർഹനാക്കിയത്.
ഇരിങ്ങാലക്കുട കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും മകനാണ് സെബി. അവിട്ടത്തൂരിലാണ് താമസം.ഭാര്യ : ആൻജിൽ (കരൂപ്പടന്ന ഗവ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക) മക്കൾ : അന്ന തെരേസ് (ഇരിങ്ങാലക്കുട സെന്റ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി), ആഗ്നസ് മേരി (ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എൽ പി സ്കൂൾ വിദ്യാർത്ഥിനി).ജൂലായ് 10ന് തൃശൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാര വിതരണം നടക്കും.
കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന്
